27-May-2023 -
By. Business Desk
കൊച്ചി/ മുംബൈ: റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്സ് ലിമിറ്റഡ് (RCPL ) ഇന്ന് 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള, ജനറല്‍ മില്‍സിന്റെ ഉടമസ്ഥതയിലുള്ളതും യുകെ, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആഗോള വിപണികളില്‍ ലഭ്യമായതുമായ അന്താരാഷ്ട്ര കോണ്‍ ചിപ്സ് സ്നാക്ക്സ് ബ്രാന്‍ഡായ അലന്‍സ് ബ്യൂഗിള്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു.അലന്‍സ് ബ്യൂഗിള്‍സ് ഒറിജിനല്‍ (സാള്‍ട്ടഡ്), തക്കാളി, ചീസ് തുടങ്ങിയ രുചികളില്‍ 10 രൂപ മുതല്‍ പോക്കറ്റ് ഫ്രണ്ട്ലി വിലയ്ക്ക് ലഭ്യമാകും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ആര്‍സിപിഎല്ലിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ലോഞ്ച്.ബ്യൂഗിളുകള്‍ കോണിന്റെ ആകൃതിയിലുള്ള ക്രഞ്ചി ചിപ്സുകളാണ്. ആര്‍സിപിഎല്ലിന്റെ അലന്‍സ് ബ്യൂഗിള്‍സിന്റെ ലോഞ്ച് കേരളത്തില്‍ നിന്ന് ആരംഭിക്കുകയും ക്രമേണ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യും. 'അലന്‍സ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതോടെ ഇന്ത്യന്‍ ഉപഭോക്താവിന് പ്രീമിയം സ്നാക്സ് ആസ്വദിക്കാന്‍ സാധിക്കുന്നതിനൊപ്പം പാശ്ചാത്യ ലഘുഭക്ഷണ വിപണിയില്‍ സജീവമായി പങ്കെടൂത്ത് എഫ് എം സി ജി വിപണിയില്‍ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ബ്യൂഗിളുകളില്‍ നിന്ന് ആരംഭിക്കുന്ന അലന്‍സ് സ്നാക്സുകളുടെ ശ്രേണി' ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ആര്‍സിപിഎല്‍ വക്താവ് പറഞ്ഞു,